എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-19

Share:

ക്രിയാത്മകത! സമ്പത്തിലേക്കുള്ള സുവര്‍ണ്ണപാത

എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ

ഒരുയര്‍ന്ന മാനേജ്മെന്‍റ കണ്‍സള്‍ട്ടന്‍റ പറയുന്നു:

“നിങ്ങള്‍ക്ക് ക്രിയാത്മകത ഇല്ലെങ്കില്‍ (മെച്ചപ്പെടുത്തലിനുള്ള ആശയങ്ങള്‍ നിങ്ങള്‍ ചിന്തിച്ചെടുക്കുന്നില്ലെങ്കില്‍) നിങ്ങള്‍ എരിഞ്ഞുതീരുന്ന വൈദ്യുതി വിളക്കിനെപ്പോലെ വൈദഗ്ദ്ധ്യമുള്ളവനാണെന്നെ മാനേജ്മെന്‍റ വിചാരിക്കുകയുള്ളൂ. എരിഞ്ഞുതീരുന്ന (ഫ്യൂസായ) വൈദ്യുതിവിളക്കിന് എന്തുസംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാം.”

ആദായമുണ്ടാക്കുന്ന ടെസ്റ്റുകളില്‍ ഏറ്റവുമധികം പ്രതിഫലം എല്ലായ്പ്പോഴും നല്‍കുന്നത് ക്രിയാത്മകതയ്ക്കാണ്.

ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കുന്ന ഒരു കൂട്ടം എക്സിക്യുട്ടീവുകള്‍ക്കും താഴ്ന്നവേതനം ലഭിക്കുന്ന തൊഴിലാളികള്‍ക്കും ഒരേ ബു ദ്ധിപരീക്ഷനടത്തി അമേരിക്കന്‍ അസോസ്സിയേഷന്‍ ഓഫ് അപ്ലൈഡ് ആന്‍ഡ് പ്രൊഫഷണല്‍ സൈക്കോളജിസ്റ്റുകള്‍ താരതമ്യ പഠനം നടത്തുകയുണ്ടായി. നാല് അഭിരുചി പരീക്ഷകളില്‍ മൂന്നെണ്ണത്തിലും രണ്ടു ഗ്രൂപ്പുകളും തുല്യമായിരുന്നു. നാലാമത്തെ ടെസ്റ്റില്‍ – ക്രിയാത്മകത – ഉയർന്ന വേതനം പറ്റുന്ന ഗ്രൂപ് വളരെ ഉയരത്തിലായിരുന്നു. വളരെയേറെ സര്‍ഗ്ഗാത്മകത ഉള്ളവരായിരുന്നതുകൊണ്ടാണ് അവര്‍ ഉയര്‍ന്ന വേതനത്തിന് അര്‍ഹരായത്.

ആശയങ്ങള്‍ ചിന്തിച്ചെടുക്കുന്നത് ആദായകരമാണ്!

ഒരു സ്ഥാപനം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ ആലോചിച്ച് കണ്ടുപിടിക്കുകയും സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍, രാഷ്ട്രത്തിന്‍റെ ഉന്നതങ്ങളിലുള്ള കോര്‍പ്പറേഷനുകളുടെ ഉള്ളില്‍ നിന്നുമുള്ള ഏതാനും സൂചനകള്‍ ഇതാ:

ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ മിക്കവാറും എല്ലാം തന്നെ കൂടുതല്‍ പണച്ചെലവ്‌ ആവശ്യമായിവരുന്നവയാണെന്ന് വന്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ പറയുന്നു. ചെലവു കുറയ്ക്കാനും പണം ലാഭിക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ജീവനക്കാരന് ഉദ്യോഗക്കയറ്റം നല്‍കുന്ന കാര്യം കൂടുതല്‍ വേഗം പരിഗണിക്കുമെന്ന് അവര്‍ പറയുന്നു.

ചെലവു കുറയ്ക്കുകയും പണം ലാഭിക്കുകയും ചെയ്യുന്നത് മാത്രമല്ല സ്ഥാപനം മെച്ചപ്പെടുത്തുന്നതിന് ആലോചിച്ചുകണ്ടുപിടിക്കാവുന്ന ആശയങ്ങള്‍. എന്നാല്‍ തൊഴില്‍ദായകര്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന ആശയങ്ങള്‍ അവയാണ്.

എന്നിരുന്നാലും സ്ഥാപനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി താഴെപ്പറയുന്ന കാര്യങ്ങള്‍, ആശയങ്ങള്‍ ചിന്തിച്ചെടുക്കുന്നത് നിങ്ങളെ സമ്പത്തിന്‍റെ സുവര്‍ണ്ണ പാതയിലേക്കു നയിക്കും:

(1) ചെലവുകുറയ്ക്കല്‍

(2) പണം ലാഭിക്കല്‍

(3) വില്പന വര്‍ദ്ധിപ്പിക്കല്‍

(4) ഉല്പനക്ഷമത വര്‍ദ്ധിപ്പിക്കല്‍

(5) ലാഭംവര്‍ദ്ധിപ്പിക്കല്‍

ഇനി ആയിരക്കണക്കിന് വേറെയുണ്ട്! ബിസിനസ് നടത്തുന്നതിന്‍റെ ഓരോ ഘട്ടത്തിലും വളരെ അത്യാവശ്യമായ ആശയങ്ങളുടെ പട്ടികകൊണ്ട് ഈ പുസ്തകം നിറയ്ക്കാന്‍ എനിക്കുകഴിയും. മെച്ചപ്പെടുത്തുന്നതിനുള്ള ഓരോ ആശയവും ഉദ്ദ്യോഗക്കയറ്റത്തിനും ബോണസ്സിനും വേതന വര്‍ദ്ധനവിനും അല്ലെങ്കില്‍ വിലപിടിപ്പുള്ള മറ്റേതെങ്കിലും പ്രതിഫലത്തിനും നിങ്ങളെ അര്‍ഹനാക്കുന്നു.

നിങ്ങള്‍ സമ്പത്തിലേക്കുള്ള സുവര്‍ണ്ണപാതയില്‍ – ‘ക്രിയാത്മകത’ – പ്രവേശിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ധനവാനാകുന്നു – എളുപ്പത്തില്‍!

(തുടരും )

Share: