ടെക്‌നിക്കല്‍ അസിസ്റ്റൻറ്

Share:

എറണാകുളം റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ 24,625 രൂപ പ്രതിമാസ ഏകീകൃത വേതന വ്യവസ്ഥയില്‍ ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റൻറ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഈ മാസം 19ന് രാവിലെ 10.30ന് എറണാകുളം റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ നടത്തുന്നു.

ഒഴിവുകളുടെ എണ്ണം 12.

യോഗ്യത, ബി.എസ്.സി കെമിസ്ട്രിയില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള 50 ശതമാനത്തില്‍ കുറയാത്ത ബിരുദം. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി/ കെമിക്കല്‍ എക്‌സാനിനേഴ്‌സ് ലബോറട്ടറി എന്നിവിടങ്ങളില്‍ കുറഞ്ഞത് മൂന്ന് മാസത്തെ പ്രവൃത്തി പരിചയം. കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 19ന് രാവിലെ 10.30ന് കാക്കനാടുള്ള എറണാകുളം റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ യോഗ്യത, പ്രവൃത്തി പരിചയം, തിരച്ചറിയല്‍ എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ സഹിതം എത്തിച്ചേരണം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9447391356 എന്ന ഫോണ്‍ നമ്പറിലോ rcelekm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഡിസംബർ 17ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.

Share: