ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവ്
ഇടുക്കി: ജില്ലയിലെ ഇടുക്കി ആർ ഡി ഒ കാര്യലയത്തിലെ മെയിൻറനൻസ് ട്രിബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റൻറി നെ നിയമിക്കുന്നതിന് ജൂലൈ 9 ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടക്കും. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക്.
യോഗ്യത:അംഗീകൃത സർവ്വകലാശാല ബിരുദം. വേഡ് പ്രോസസ്സിങ്ങിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്സായിരിക്കണം. മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം, എം എസ് ഡബ്ല്യൂ ഉള്ളവർക്ക് മുൻഗണന.
പ്രായം: 18 നും 35 നും മധ്യേ .
ഹോണറേറിയം: പ്രതിമാസം 21,000/- രൂപ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 9 ന് രാവിലെ 9.30 മണിക്ക് ഇടുക്കി സബ് കളക്ടറുടെ ഓഫീസിൽ നടത്തുന്ന വാക്ക്-ഇൻ-ഇൻറർവ്യൂയിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി നേരിട്ട് ഹാജരാകണം. രേഖകളുടെ ഫോട്ടോകോപ്പി ഇൻറർവ്യൂ സമിതിക്ക് മുമ്പാകെ നൽകണം.