ടെക്നീഷ്യന്, ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവുകൾ
സൂറത് : സര്‍ദാര്‍ വല്ലഭ്ഭായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി , സീനിയര്‍ ടെക്നീഷ്യൻ, ടെക്നീഷ്യന്, ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സീനിയര്‍ ടെക്നീഷൻ
ഒഴിവുകൾ:11
കംപ്യൂട്ടര്‍ സയന്‍സ്- 01 ,
ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷൻ- 07 ,
മെക്കാനിക്കൽ- 02 ,
സിവില്‍- 01
യോഗ്യത: സയന്‍സ് പ്ലസ്ടു അല്ലെങ്കില്‍ പ്ലസ്ടുവും ബന്ധപ്പെട്ട ട്രേഡിലെ ഒരുവര്‍ഷത്തെ ഐടിഐ. അല്ലെങ്കില്‍ പത്താംക്ലാസും ബന്ധപ്പെട്ട ഐടിഐ ട്രേഡിലെ രണ്ടു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ. ബിരുദം അഭിലഷണീയം.
പ്രായപരിധി: 33 വയസ്.
ടെക്നീഷൻ
ഒഴിവുകൾ: 25
കെമിക്കല്‍ എന്‍ജിനിയറിംഗ്/ കെമിസ്ട്രി- 03 ,
കംപ്യൂട്ടര്‍ സയന്‍സ്- 08 ,
ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷൻ- 09 ,
മെക്കാനിക്കൽ- 03 , സിവില്‍ – 02
യോഗ്യത: സയന്‍സ് പ്ലസ്ടു അല്ലെങ്കില്‍ പ്ലസ്ടുവും ബന്ധപ്പെട്ട ട്രേഡിലെ ഒരു വര്‍ഷത്തെ ഐടിഐ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ പത്താക്ലാസും ബന്ധപ്പെട്ട ഐടിഐ ട്രേഡിലെ രണ്ടു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ മൂന്നു വര്‍ഷത്തെ ഡിപ്ലോമ. ബിരുദം അഭിലഷണീയം.
പ്രായപരിധി: 27 വയസ്.
ടെക്നിക്കല്‍ അസിസ്റ്റന്റ്:
ഒഴിവുകൾ: 13
കെമിക്കല്‍ എന്‍ജിനിയറിംഗ്/ കെമിസ്ട്രി- 02 ,
കംപ്യൂട്ടര്‍ സയന്‍സ്- 04 ,
ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷൻ- 05,
മെക്കാനിക്കൽ- നാല്, സിവില്‍-02.
യോഗ്യത: സയന്‍സ് പ്ലസ്ടു. അല്ലെങ്കില്‍ പ്ലസ്ടുവും ബന്ധപ്പെട്ട ട്രേഡിലെ ഒരുവര്‍ഷത്തെ ഐടിഐ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ പത്താംക്ലാസും ബന്ധപ്പെട്ട ഐടിഐ ട്രേഡിലെ രണ്ടുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ മൂന്നു വര്‍ഷത്തെ ഡിപ്ലോമ. ബിരുദം അഭിലഷണീയം.
പ്രായപരിധി: 30 വയസ്.
വിശദവിവരങ്ങള്‍ www.svnit.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകര്‍പ്പും ആവശ്യരേഖകളും Deputy Registrar(Establishment), Sardar Vallabhbhai National Institute of Thechnology (SVNIT), Ichchhanath, Dumas Road, Surat-395007 എന്ന വിലാസത്തിൽ അയയ്ക്കണം .
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 26.
അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് ആറ്.