കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപകർ : 11,744 ഒഴിവുകൾ
അധ്യാപക, അനധ്യാപക തസ്തികകളിലേക്കുള്ള 11,744 ഒഴിവുകളിലേക്ക് കേന്ദ്രീയ വിദ്യാലയ അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 25 മേഖലകളിലായി 1,252 കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) വഴിയാകും തെരഞ്ഞെടുപ്പ്. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ- 1409
(ഹിന്ദി-172, ഇംഗ്ലീഷ്-158, ഫിസിക്സ്-135, കെമിസ്ട്രി- 167, മാത്തമാറ്റിക്സ്-184, ബയോളജി- 151, ഹിസ്റ്ററി- 63, ജിയോഗ്രഫി- 70, ഇക്കണോമിക്സ്- 97, കൊമേഴ്സ്-66, കംപ്യൂട്ടർ സയൻസ്-142, ബയോ-ടെക്നോളജി-നാല്).
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ- 3176
ഹിന്ദി- 377, ഇംഗ്ലീഷ്- 401, സംസ്കൃതം- 245, സോഷ്യൽ സ്റ്റഡീസ്- 398, മാത്തമാറ്റിക്സ്-426, സയൻസ്- 304, ഫിസിക്കൽ ആൻഡ് ഹെൽത്ത് എഡ്യൂക്കേഷൻ- 435, ആർട്ട് എഡ്യൂക്കേഷൻ- 251, വർക്ക് എക്സ്പീരിയൻസ്- 339
പ്രൈമറി ടീച്ചർ- 6414, പ്രൈമറി ടീച്ചർ (മ്യൂസിക്)- 303, പ്രിൻസിപ്പൽ- 239, വൈസ് പ്രിൻസിപ്പൽ- 203
മറ്റ് ഒഴിവുകൾ
അസിസ്റ്റന്റ് കമ്മീഷണർ- 52, ലൈബ്രേറിയൻ- 355, ഫിനാൻസ് ഓഫീസർ- ആറ്, അസിസ്റ്റന്റ് എൻജിനിയർ(സിവിൽ)- രണ്ട്, അസിസ്റ്റന്റ് സെക്ഷൻ ഓപീസർ- 155, ഹിന്ദി ട്രാൻസ്ലേറ്റർ- 11, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- 322, ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- 702, സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട്- 54.
എസ്സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും കേന്ദ്ര ചട്ടങ്ങളനുസരിച്ചുള്ള സംവരണവും വയസിളവും ലഭിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kvsangathan.nic.in എന്ന വെബ്സൈറ്റ് കാണുക.
ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 26.