അധ്യാപക ഒഴിവുകൾ: ആർമി പബ്ളിക് സ്കൂൾ അപേക്ഷ ക്ഷണിച്ചു
ആർമി പബ്ളിക് സ്കൂളിലെ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിടി, ടിജിടി, പിആർടി തസ്തികളിലാണ് അവസരം.
രാജ്യത്തെ 136 ആർമി പബ്ളിക് സ്കൂളുകളിലാണ് ഒഴിവുകൾ.
യോഗ്യത:
പിജിടി: ബിരുദാനന്തരബിരുദവും ബിഎഡും. സിടെറ്റ്/ ടെറ്റ് ഉണ്ടായിരിക്കണം .
ടിജിടി: ബിരുദവും ബിഎഡും. സിടെറ്റ്/ ടെറ്റ് ഉണ്ടായിരിക്കണം.
പിആർടി ബിരുദവും രണ്ടു വർഷത്തെ എലിമെന്ററി എഡ്യൂക്കേഷൻ ഡിപ്ലോമയും. സിടെറ്റ്/ ടെറ്റ്.
പ്രായം: 40 വയസ് ( 5 വർഷത്തിൽ കുറവ് പ്രവൃത്തിപരിചയമുള്ളവർക്ക് ) . അഞ്ചു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർക്ക് 57 വയസ്.
ഒഴിവുള്ള വിഷയങ്ങൾ: ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, സൈക്കോളജി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്/ ഇൻഫർമാറ്റിക്സ്, ഹോം സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ. (ബയോ ടെക്നോളജി, സൈക്കോളജി കൊമേഴ്സ്, ഹോം സയൻസ് എന്നിവയിൽ പിജിടിയിൽ മാത്രം)
അപേക്ഷാ ഫീസ്: 385 രൂപ.
വിശദവിവരങ്ങൾക്ക്: www.awe sindia.com
ഓണ്‍ലൈനായി അപേക്ഷിക്കണം. പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാ കേന്ദ്രം. ഫെബ്രുവരി 19, 20 തീയതികളിലാണ് പരീക്ഷ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28.