അധ്യാപക ഒഴിവ്

Share:

തിരുവനന്തപുരത്ത് എയ്ഡഡ് സ്കൂളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.

എച്ച്.എസ്.ടി മലയാളം വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ചപരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ, മലയാളത്തിൽ ബിരുദം, ബി.എഡ്. / ബിടി / എൽ.ടി, യോഗ്യത പരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം.

ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി -1) സംവരണം ചെയ്ത് തസ്തികയിൽ ഹിന്ദി ബിരുദമുള്ളവർക്കാണ് അവസരം. യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കേൾവിക്കുറവ് -1) സംവരണം ചെയ്ത് തസ്തികയിൽ, ടി.ടി.സി, ഡി.എഡ് അല്ലെങ്കിൽ എതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് വിജയവും, യോഗ്യത പരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യം ഉള്ളവർക്ക് അവസരമുണ്ട്.

പ്രായം:  18 നും 40 നുമിടയിലാവണം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ  ഓഗസ്ററ്  20 നകം പേര് രജിസ്റ്റർ ചെയ്യണം.

Share: