അധ്യാപക ഒഴിവ് : അഭിമുഖം ആഗസ്റ്റ് രണ്ടിന്

Share:

തിരുവനന്തപുരം: വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിൽ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി വിഭാഗത്തിലെ അധ്യാപക തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 2 ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടക്കും.

നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്.

Share: