ഓവർസീയർ ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം പി.എം. ജി.എസ്. വൈ. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ഓവർസീയർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ ഓണറേറിയം:  20065 രൂപ.
യോഗ്യത: സിവിൽ ഡിപ്ലോമ, ആട്ടോകാഡ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 3o നകം അപേക്ഷ തപാൽ മുഖേന ലഭ്യമാകണം.
വിലാസം: എക്സിക്യുട്ടീവ് എഞ്ചിനിയർ, പി..ഐ.യു. ( പി. എം.ജി.എസ്.വൈ), മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് , 682030 എറണാകുളം

Share: