അധ്യാപക ഒഴിവുകൾ : താൽക്കാലിക നിയമനം
തിരുഃ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, ലക്ചറർ ഇൻ ഇംഗ്ലീഷ് തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ബയോഡാറ്റാ സഹിതം അപേക്ഷ mptpainavu.ihrd@gmail.com ൽ അയയ്‌ക്കണം.
ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്ങിന് ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത.
ലക്ചറർ ഇൻ ഇംഗ്ലീഷിന് 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം വേണം (NET അഭിലഷണീയം).
ഫെബ്രുവരി 19നകം അപേക്ഷ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.