ഗസ്റ്റ് അധ്യാപക ഒഴിവ്

ഗവ.കോളേജ് തലശ്ശേരിയിൽ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകർക്കായുള്ള അഭിമുഖം നവംബർ മൂന്നിന് രാവിലെ 11ന് നടത്തും.
ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.
യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിന് ഹാജരാക്കണം.
ഫോൺ: 99612 61812.