ടാറ്റ മെമ്മോറിയൽ സെന്ററിൽ അവസരം: നഴ്സ് , ക്ലാർക്ക്, ഹെൽപ്പർ ഒഴിവുകൾ
മുംബൈ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ , പഞ്ചാബ്, ആന്ധ്രപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എന്നിവിടങ്ങളിലേക്ക് നഴ്സ് , ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 405 ഒഴിവുകളാണുള്ളത് . അഞ്ചു വർഷത്തേക്ക് കരാർ നിയമനമാണ്.
നഴ്സ് എ- ഒഴിവുകൾ -212
യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി. ഓങ്കോളജി നഴ്സിംഗിൽ ഡിപ്ലോമ. ഒരു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബേസിക് / പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 30 വയസ്.
ശമ്പളം: 44,900 രൂപ.
നഴ്സ് ബി- ഒഴിവുകൾ – 30
യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി. ഓങ്കോളജി നഴ്സിംഗ് ഡിപ്ലോമ. ആറു വർഷത്തെ പരിചയം. അല്ലെങ്കിൽ ബിഎസ്സി നഴ്സിംഗ്/ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്. ആറു വർഷത്തെ പരിചയം.
പ്രായം: 35 വയസ്.
ശമ്പളം: 47,600 രൂപ.
നഴ്സ് സി- ഒഴിവുകൾ -55
യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി. ഓങ്കോളജി നഴ്സിംഗ് ഡിപ്ലോമ. 12 വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബിഎസ്സി നഴ്സിംഗ്/ പോസ്റ്റ് ബേസിക്, ബിഎസ്സി നഴ്സിംഗ്. 12 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്.
ശമ്പളം: 53,100 രൂപ.
ട്രേഡ് ഹെൽപ്പർ- ഒഴിവുകൾ -70,
അറ്റൻഡന്റ്- ഒഴിവുകൾ – 20
യോഗ്യത: പത്താംക്ലാസ് തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 25 വയസ്.
ശമ്പളം: 18,000 രൂപ.
ലോവർ ഡിവിഷൻ ക്ലാർക്ക്- ഒഴിവുകൾ -18
യോഗ്യത: എംഎസ്-സിഐടി/ എംഎസ് ഓഫീസ് കംപ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ് (കംപ്യൂട്ടർ/ ഐടിയിൽ ബിരുദം/ ഡിപ്ലോമ ഉള്ളവർക്കു സർട്ടിഫിക്കറ്റ് ബാധകമല്ല). ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 27
ശമ്പളം: 19,900 രൂപ.
ജനുവരി 10 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.tmc.gov.in സന്ദർശിക്കുക.