സിസ്റ്റം അനലിസ്റ്റ് ഒഴിവ്

Share:

തിരുവനന്തപുരം: സ്കോൾ – കേരള സംസ്ഥാന ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ 36000 രൂപ പ്രതിമാസ നിരക്കിൽ താഴെപ്പറയുന്ന യോഗ്യതകളുള്ള ഒരു സിസ്റ്റം അനലിസ്റ്റിൻറെ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ഒന്നാം ക്ലാസ് / രണ്ടാം ക്ലാസ് ബി.ടെക് / എം.സി.എ / എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്) പി.എച്ച്.പി പ്രോഗ്രാമിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, പൈത്തൺ പ്രോഗ്രാമിംഗ് അഭിലഷണീയ യോഗ്യതയായിരിക്കും.

അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും (അഡ്രസ്, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി ഉൾപ്പെടെ) സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നേരിട്ടോ തപാൽ മാർഗമോ scolekerala@gmail.com എന്ന ഇ-മെയിലിലോ സ്കോൾ കേരള സംസ്ഥാന ഓഫീസ്, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന മേൽവിലാസത്തിലോ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ജൂലൈ 31.

ഇ-മെയിൽ മുഖേന അപേക്ഷ സമർപ്പിക്കുന്നവർ എല്ലാ രേഖകളുടെയും ഹാർഡ് കോപ്പി 2024 ആഗസ്റ്റ് 2 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.
വിശദവിവരങ്ങൾ സ്കോൾ കേരള വെബ്സൈറ്റിൽ (www.scolekerala.org) ലഭ്യമാണ്.

Share: