റൂസയിൽ സിസ്റ്റം അനലിസ്റ്റ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) യുടെ തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
ശമ്പള സ്‌കെയിൽ 59300-120900 (PR 22360-37940).
സർക്കാർ എൻജിനീയറിംഗ്/ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ഉള്ളവർക്കും സർക്കാർ പോളിടെക്‌നിക്കുകളിൽ ഉള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷകർ മേലധികാരിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. ഒന്നിൽ കൂടുതൽ അപേക്ഷകൾ ലഭിക്കുന്ന പക്ഷം അഭിമുഖത്തിലൂടെ ആയിരിക്കും നിയമനം.
എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം (കംപ്യൂട്ടർ/ഐ.റ്റി), PFMS -ലെ പരിചയം എന്നിവ അഭിലഷണീയമാണ്.
താത്പര്യമുള്ളവർ റൂസ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളജ് ക്യാമ്പസ് പാളയം, യൂണിവേഴ്‌സിറ്റി പി.ഒ., തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, keralarusa@gmail.com എന്ന ഇ-മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ റൂസ സംസ്ഥാന കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ചു മണി.
നിയമനം സംബന്ധിച്ച് റൂസ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ/പ്രോജക്ട് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.