ഷോഫർ : സുപ്രീംകോടതി അപേക്ഷ ക്ഷണിച്ചു
ഷോഫർ തസ്തികയിലെ അഞ്ച് ഒഴിവുകളിലേക്ക് സുപ്രീംകോടതി രജിസ്ട്രാർ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ്എസ്എൽസി, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് (ഗുഡ്സ്/പാസഞ്ചർ), മോട്ടോർ വെഹിക്കിൾ മെക്കാനിസത്തിൽ അറിവ്.
പ്രവൃത്തിപരിചയം: ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിംഗിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 2018 ജൂലൈ ഒന്നിന് 21- 30. എസ്സി, എസ്ടി, ഒബിസി, വിമുക്തഭടർ എന്നിവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.
25 മാർക്കിന്റെ എഴുത്തു പരീക്ഷയിൽ 15 മാർക്ക് നേടിയാൽ ജയിക്കാം. ഗതാഗത നിയമം, റോഡ് സിഗ്നലുകൾ, ഇംഗ്ലീഷ് അക്ഷരങ്ങളിലും മറ്റുമുള്ള അറിവ് എന്നിവയാണ് പരീക്ഷയിൽ ഉണ്ടാവുക.
പ്രാക്ടിക്കൽ ടെസ്റ്റിൽ ഡ്രൈവിംഗ് സ്കിൽ, മെക്കാനിക്കൽ സ്കിൽ എന്നിവയുണ്ടാവും.
അപേക്ഷ: അപേക്ഷാ ഫോം www.sci.gov.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം ജനനത്തീയതി, യോഗ്യത, പ്രവൃത്തിപരിചയം, ഡ്രൈവിംഗ് ലൈസൻസ്, സംവരണമുണ്ടെങ്കിൽ അത് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട്സൈസ് ഫോട്ടോയും അയയ്ക്കണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം: The Registrar (Admn.I), Supreme Court of India, Tilak Marg, New Delhi-110201.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ എട്ട്.