ആദരാഞ്ജലി….

476
0
Share:

തളിര് കുട്ടികളുടെ മാസികയുടെ പത്രാധിപ എന്ന നിലയിലാണ് സുഗതകുമാരി ടീച്ചർ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.

തളിരിൽ ആദ്യമായി പ്രസിദ്ധീകരിച്ച ‘രണ്ടു നഗരങ്ങളുടെ കഥ’ എന്ന ലേഖനത്തിന് 8 രൂപ മണി ഓർഡർ അയച്ചുതന്നു ടീച്ചർ അമ്പരപ്പിച്ചു. അന്ന്, ചെറുപ്രായത്തിൽ ഒരു ചെറിയ ലേഖനത്തിന് പ്രതിഫലമെന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല!

പിന്നീട് കുട്ടികൾക്കായുള്ള സിനിമയെക്കുറിച്ചുള്ള ചർച്ചകൾ.

നാൽപ്പത് വർഷങ്ങൾക്ക് മുൻപ് …
തിരുവനന്തപുരം ബിഷപ്പ് ഹൗസിൽ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി രൂപീകരണം.
നാലു പതിറ്റാണ്ട് മുൻപ് നടന്ന കൂട്ടുചേരലിൽ ഹൃദയകുമാരി ടീച്ചറും മോനു നാലപ്പാട് , മാധവിക്കുട്ടി , തെങ്ങമം, ബിഷപ്പ് മാർ ഗ്രീഗോറിയോസ് തിരുമേനി തുടങ്ങിയവർ.

കുഞ്ഞുങ്ങൾക്കും അശരണരായ സ്ത്രീകൾക്കും പ്രകൃതിക്കും ഭാഷയ്ക്കും വേണ്ടി ഒരുപാട് പ്രയത്‌നിച്ച സുഗതകുമാരി ടീച്ചർ , മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും അനീതിക്കെതിരെ ആയുധമായും പ്രകൃതിക്ക് കൈത്താങ്ങായും കവിതയെ ഉപയോഗിച്ചു.
നിലപാടുകൾ കൊണ്ട് പെൺകരുത്തിൻറെ പ്രതീകമായി തലയുയർത്തി നിന്ന സുഗതകുമാരി എക്കാലവും മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കും.

അനേകായിരങ്ങളുടെ അമ്മയ്ക്ക് ,വിട !

  • രാജൻ പി തൊടിയൂർ
Share: