മനഃശാസ്ത്രപരമായ വിജയമാർഗ്ഗം
“കോടിശ്വരനാകണം”
“കോടിശ്വരനാകണം”
“കോടിശ്വരനാകണം” അടുത്ത അഞ്ചു മിനിട്ട് നേരം ഈ മന്ത്രം നിശ്ശബ്ദമായി സ്വയം പറയുക. മനസ്സുകൊണ്ട് ഒരു ജപമായി. ഈ വിചാരം ഉപബോധമനസ്സിലേക്ക് ആഴ്ന്നിറങ്ങണം. ആരോഹണക്രമത്തിലുള്ള ശക്തിയോടെ. ഓരോ അക്ഷരത്തിനും ഊന്നൽ കൊടുത്ത് വീണ്ടും വീണ്ടും ജപിക്കുക. തുടർച്ചയായുള്ള ജപത്തിൽ, അതിന്റെ താളം അനുഭവവേദ്യമാക്കുക, ഓരോ അക്ഷരങ്ങളിലുമുള്ള നാദം, നിങ്ങൾ അടിയുറച്ച് വിശ്വസിക്കുമ്പോൾ കേൾക്കാൻ കഴിയും.
“കോടിശ്വരനാകണം”
ഈ ജപം നിങ്ങൾ ആവർത്തിക്കുമ്പോൾ, വീണ്ടും വീണ്ടും നിശ്ശബ്ദമായി ആവർത്തക്കുമ്പോൾ- വളരെ ശക്തമായി നിങ്ങളോടുതന്നെ ആവർത്തിക്കുമ്പോൾ ഒരു കാര്യം ബോധ്യമാകും- ഉപബോധമനസിലേക്ക് ജപത്തിന്റെ ആജ്ഞാശക്തി പതി?ടങ്ങ് കരുത്തോടെ കടന്നു വരുന്നു.
വിശ്വാസത്തെ ഒരു മുദ്രാവാക്യമായി എടുക്കുമ്പോൾ അതിന്റെ മഹത്തായ തീവ്രത, മഹത്തായ മനഃകരുത്ത് നിങ്ങൾക്ക് യഥാർത്ഥത്തിൽ അനുഭവപ്പെടും.
നിശ്ശബ്ദജപത്തിനായി ഒരു മുദ്രാവാക്യം കണ്ടെത്തുമ്പോൾ അത് സുദീർഘമായ ഒരു വാചകമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാടുവാക്കുകൾ ചേർന്ന ഒരു വാചകത്തിന് ശക്തമായ ലയം സൃഷ്ടിക്കാൻ കഴിയുകയില്ല.
ഉദാഹരണത്തിന് എനിക്ക് താല്പര്യമുണ്ട് എന്ന വാക്കുകൾ മുദ്രാവാക്യമായോ ജപമായോ എടുക്കുമ്പോൾ അത് ഉദ്ദേശിച്ച ഫലം തരുമെന്ന് പ്രതീക്ഷിക്കരുത്. അത്തരം വാക്കുകൾ ഉപബോധമനസ്സിലേക്ക് ശക്തമായി കടന്നു ചെല്ലാനാവുകയില്ല. ഒരു “കോടിശ്വരനാകാൻ എനിക്ക് താല്പര്യമുണ്ട്”. എന്നത് ഒരു ജപരീതിയല്ല. അതിന് ചേർന്ന വാക്കുകളല്ല എന്നതുതന്നെ കാരണം.
എന്നാൽ ചില സന്ദർഭങ്ങളിൽ അല്പം നീളമുള്ള വാചകം ഉപയോഗിച്ചാലും കുഴപ്പമില്ല. അതിന് ഒരു താളക്രമം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ മാത്രം.
നിങ്ങളുടെ വ്യക്തിത്വം വർദ്ധിപ്പിക്കണമെന്ന് കരുതുന്നു. അത്യുത്സാഹവാനായി അത് നേടിയെടുക്കാൻ നിങ്ങൾ തയ്യാറുമാണ്. `ഞാൻ അത്യുത്സാഹിയാണ്` ഞാൻ അത്യുത്സാഹിയാണ് എന്ന് നിശ്ചിത താളക്രമത്തിൽ നിങ്ങൾക്ക് സ്വയം പറയാം. അത് ഉപബോധമനസിലേക്ക് ആഴത്തിൽ ഇറങ്ങുന്ന ഒരു ജപമായി മാറ്റാം. വീണ്ടും വീണ്ടും ആവർത്തിച്ച് താളക്രമത്തിൽ ഉപബോധ മനസ്സിലേക്ക് കടത്തിവിടുമ്പോൾ ഈ ജപത്തിന്റെ ശക്തി നിങ്ങളെ ഒരു അസാധാരണവ്യക്തിയാക്കി മാറ്റുന്നതും സ്വയം അറിയാൻ കഴിയും.
ചിലപ്പോൾ ഒന്നിലധികം വാക്കുകൾ, ഒറ്റസ്വരത്തിൽ പറയുമ്പോൾ കൂടുതൽ ശക്തിയുണ്ടാകുന്നതായി കാണാം. അത് ശക്തിയുള്ള ഒരു താളമായി മാറുന്നതിനാലാണ്. അത്തരത്തിലുള്ള ഒരു വാക്കാണ് `ശക്തി` എനിക്ക് ശക്തിയുണ്ട്` എന്ന് പറഞ്ഞു നോക്കുക.
ഇത് ഒരു ജപമായി സ്വീകരിക്കുമ്പോൾ `എനിക്ക് ശക്തിയുണ്ട്` എന്ന് രണ്ടു വാക്കുകളായി വേർതിരിച്ചു. പറയാതെ `എനിക്ക് ശക്തിയുണ്ട്` എന്ന് ശക്തമായി ഉപബോധമനസിലേക്ക് കടക്കും വിധം അടിയുറച്ച് വിശ്വസിക്കുക. അഞ്ച് മിനിട്ട് നേരം ഇതാവർത്തിക്കുക.
“എനിക്ക് ശക്തിയുണ്ട്”
“എനിക്ക് ശക്തിയുണ്ട്”
“എനിക്ക് ശക്തിയുണ്ട്”
നിശ്ശബ്ദമായി, എന്നാൽ തീവ്രമായി ഇത് വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ, എല്ലാം സ്വീകരക്കുന്ന ഉപബോധമനസിൽ അത് ആഴത്തിൽ പതിയുന്നു. നിങ്ങളുടെ അടിയുറച്ച വിശ്വാസം നിങ്ങൾക്ക് ശക്തിപകരുന്നു വർദ്ധിച്ചുവന്ന് ആത്മവിശ്വാസവും വ്യക്തിത്വവും നിങ്ങൾക്ക് വളരെപ്പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. ഈ ശക്തിമന്ത്രം എല്ലാ ദിവസവും ആവർത്തിക്കുമ്പോൾ നിങ്ങൾ ഇന്നത്തേതിൽ അതിലൂടെ കൂടുതൽ ശക്തിയും കൈവരിച്ച മനുഷ്യൻ.
ജപത്തിൽ `മുഴുവൻ` എന്ന ഒരു വാക്കുക്കൂടി ചേർത്ത് ശക്തിമാനാണെന്ന ബോധം പതി?ടങ്ങ് വർദ്ധിപ്പിക്കുമ്പോൾ നിങ്ങൾക്ക് കഴിയും. “മുഴുവൻ ശക്തിയും എനിക്കുണ്ട്.”
ജപത്തിന്റെ ലയം അധികാരിക്കുമ്പോൾ തീർച്ചയായും ഈ ശക്തിമന്ത്രം നിങ്ങളെ കൂടുതൽ ശക്തനാകും. കൂടുതൽ വിജയിയാക്കും.
വിജയം ലക്ഷ്യമാക്കി നിങ്ങൾ നിശ്ശബ്ദജപം നടത്തുമ്പോൾ മറ്റൊരാൾ അതേക്കുറിച്ച് അറിയുന്നതേയില്ല. മനഃശാസ്ത്രപരമായ വിജയമാർഗ്ഗം നിങ്ങൾ ഉപയോഗിക്കുന്നതിനേക്കുറിച്ച് അന്യർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല എന്നത് ഒരു നേട്ടമായി കരുതാം. എന്നാൽ നിങ്ങൾ ഒറ്റയ്ക്കിരിക്കുമ്പോൾ ശബ്ദമുണ്ടാക്കിക്കൊണ്ട് ഈ ജപം നടത്താവുന്നതാണ്. കുറഞ്ഞപക്ഷം ചുണ്ടുകൾ അനക്കിയെങ്കിലും. സംസാരത്തിന്റെ എല്ലാ ശക്തിയും ചൈതന്യവും പ്രകടമാക്കിക്കൊണ്ട് ശബ്ദമുണ്ടാക്കി ജപിക്കാവുന്നതാണ്. ശ്വാസവും നാവും ചുണ്ടുകളും അതിൽ പ്രകടമായി പങ്കാളിയാകുമ്പോൾ ജപത്തിന്റെ മുഴുവൻ ശക്തിയും കൈവരിക്കുന്നു.
ശബ്ദത്തോടു കൂടിയുള്ള ജപം അല്ലെങ്കിൽ ചുണ്ടുചലിപ്പിച്ചുള്ള ജപം പ്രത്യേക താളവും നാദവും ഉള്ളതാണ്. അതിന് കൂടുതൽ ചൈതന്യം സ്വാഭാവികവും.
ജപത്തിന്റെ താളലയങ്ങൾ ബോധ്യമാകുന്നതുവരെ അത് നിർവ്വഹിക്കുക. ഓരോ വാക്കിനും ശക്തി നല്കി ഘട്ടവും മനക്കണ്ണിൽ ദർശിച്ച് ജപം നടത്തുക. വീണ്ടും വീണ്ടും ആവർത്തിച്ച് അതിന് കരുത്തുണ്ടാക്കുക.
ആഹ്ളാദത്തിന് വേണ്ടിയുള്ള ജപം നിങ്ങൾക്ക് ആഹ്ളാദം നൽകും.
സമ്പത്തിന് വേണ്ടിയുള്ള ജപം സമ്പത്ത് നല്കും.
വിജയത്തിനു വേണ്ടിയുള്ള ജപം വിജയം തരും.
അത് ലോക നിയമമാണ്. അത് യാഥാർത്ഥ്യമാണ്. അതിനാൽ അതിൽ പൂർണ്ണമായി വിശ്വസിക്കുക. ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ അനുഭവിച്ചറിയും വരെ.