കേന്ദ്ര പോലീസ് : സബ് ഇൻസ്പെക്ടർ: 4187 ഒഴിവ്
കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ ഒഴിവുകളി ലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം.
സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സിഎപിഎഫ്), ഡൽഹി പോലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലാണു തെരഞ്ഞെടുപ്പ്. .
സിഎപിഎഫിൽ 4001 ഒഴിവും ഡൽഹി പോലീസിൽ 186 ഒഴിവുമുണ്ട്.
യോഗ്യത: ബിരുദം/ തത്തുല്യം. ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർ കായികക്ഷമതാ പരീക്ഷാവേളയിൽ നിലവിലുള്ള എൽഎംവി (ഇരുചക്രവാഹനവും കാറും) ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കണം.
പ്രായം: 20-25 (അർഹർക്ക് ഇളവ്). മറ്റ് ഇളവുകൾ ചട്ടപ്രകാരം.
ശന്പളം; സബ് ഇൻസ്പെക്ടർ (ജിഡി), സിഎപിഎഫ്: 35,400- 1,12,400 (ഗ്രൂപ്പ് ബി). സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്), ഡൽഹി പോലീസ്: 35,400-1,12,400 (ഗ്രൂപ്പ് സി).
ശാരീരികയോഗ്യത: പുരുഷൻ: ഉയരം: 170 സെ.മീ., നെഞ്ചളവ് 80-85 സെ.മീ.
എസ്ടി വിഭാഗക്കാർ: ഉയരം: 162.5 സെ.മീ., നെഞ്ചളവ് 77-82 സെ.മീ. സ്ത്രീ: ഉയരം: 157 സെ.മീ,
എസ്ടി വിഭാഗക്കാർ: ഉയരം: 154 സെ.മീ. തൂക്കം: ഉയരത്തിന് ആനുപാതികം.
തെരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരി ശോധന എന്നിവ മുഖേന. എഴുത്തു പരീക്ഷ മേയ് 9, 10, 13 തീയതികളിൽ നടത്തും.
മാർച്ച് 28 വരെ അപേക്ഷിക്കാം.
എഴുത്തുപരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും സിലബസും വെബ്സൈറ്റിൽ.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, മറ്റു കേന്ദ്രങ്ങളുടെ പട്ടിക വെബ്സൈറ്റിൽ.
കൂടുതൽ വിവരങ്ങൾക്ക് : www.ssc.nic.in , www.ssc.gov.in