ഇംഗ്ലീഷ് പഠനവും അനന്തസാദ്ധ്യതകളും

Share:

വിദേശ ഭാഷാ പഠനവും അനുബന്ധ വിഷയങ്ങളും സ്വദേശത്തും വിദേശത്തും ധാരാളം തൊഴിലവസരങ്ങള്‍ തരുന്നതാണ് വിദേശ ഭാഷാപഠനം. വിവിധ രാജ്യങ്ങളിലെ എംബസികള്‍, വിദേശമന്ത്രാലയങ്ങള്‍, പത്രം, ട്രാന്‍സലേഷന്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ തുറന്നുകിട്ടും വിദേശഭാഷാ പഠനം കാര്യക്ഷമമായി പഠിച്ചാല്‍. ഇന്ത്യയിലെ പ്രധാനസര്‍വകലാശാലയായ ജവഹര്‍ലാല്‍ സര്‍വ്വകലാശാല വിദേശഭാഷയില്‍ പരിശീലനം നല്‍കുന്നു. ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനീഷ്, ജാപ്പനീസ്, ചൈനീസ്, അറബിക്, പേര്‍ഷ്യന്‍ മുതലായ ഭാഷകളില്‍ കോഴ്‌സുകള്‍ നടത്തുന്നതിനോടൊപ്പം കൊറിയന്‍, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, ഉറുദുഭാഷകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും നടത്തുന്നുണ്ട്. ബിരുദം വിദേശഭാഷകളില്‍ നേടിയിട്ടുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് ബിരുദാനന്തര തലത്തില്‍ ഗവേഷണങ്ങളില്‍ അവസാനിപ്പിക്കും വിധം രൂപകല്പന ചെയ്തിട്ടുള്ള പഠന പരിപാടികളും ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റി ന്യൂഡല്‍ഹി നടത്തുന്നു. കൂടുതലായി ഈ വിവരങ്ങളറിയാന്‍ സര്‍വ്വകലാശാലയുടെ വൈബ്‌സൈറ്റ് www. inu.org.in സന്ദര്‍ശിക്കുക.

ഇംഗ്ലീഷ് പഠനം

ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷാ പഠനത്തിനും തുടര്‍ഗവേഷണത്തിനും അവസരം തുറന്നിടുന്ന പ്രസിദ്ധമായ പഠനകേന്ദ്രമാണ് ഇകഋഎക എന്ന ചുരുക്കപ്പേരില്‍ പുകള്‍പ്പെറ്റ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാന്‍ഗേജ് സര്‍വ്വകലാശാല. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും ബിരുദാനന്തര ഗവേഷണ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട് ഈ സര്‍വ്വകലാശാല. മാസ് കമ്മ്യൂണിക്കേഷന്‍, ജേര്‍ണലിസം എന്നിവയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ കോഴ്‌സുകളിലേക്കപക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ www. efluniverstiy.ac. in പരിശോധിക്കുക.

പരമ്പരാഗത ബി. എ, ബി.എസ്. സി, ബി. കോം പഠനം ഡല്‍ഹി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ സെന്റ്സ്റ്റീഫന്‍സ്, ശ്രീറാം കോളജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളില്‍ ചേര്‍ന്നു പഠിക്കാം. ഉയര്‍ന്ന പഠനനിലവാരം പ്രദാനം ചെയ്യുന്ന ഈ കോളേജുകളിലെ പഠനങ്ങള്‍ വലിയ ജിവിതവിജയം വാഗ്ദാനം ചെയ്യുന്ന തൊഴില്‍ മേഖലയിലേക്കുള്ള പ്രവേശനം ലഭിക്കാനുള്ള എളുപ്പവഴികള്‍ തുറന്നിടുന്നു. സയന്‍സും ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബ്രാഞ്ചുകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടുള്ളവര്‍ക്ക് അവരുടെ ബിരുദ പഠനം ആ കോളേജുകളില്‍ തുടരാം. ഡല്‍ഹിയിലാണ് ഈ കോളേജുകള്‍ സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.du.ac. in

കാര്‍ഷിക മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ നടക്കുന്ന, പുതിയ പുതിയ പ്രോഗ്രാമുകള്‍ ഈ മേഖലയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്ന ഈ കാലത്ത് ഈ രംഗത്ത് നേടിയെടുക്കാന്‍ ഓരോ പഠനവും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ബുദ്ധിപൂര്‍വ്വമായ ഇടപെടലായിരിക്കും. ആയതിനാല്‍ ബിസിനസ് രംഗത്ത് താത്പര്യവും അഭിരുചിയും നിലനിര്‍ത്തുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയുന്ന പഠന മേഖലയാണ് അഗ്രി ബിസിനസ് മാനേജ്‌മെന്റ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കോപ്പറേഷന്‍ ബാങ്കിംഗ് മാനേജ്‌മെന്റ് കോളേജ് ആരംഭിച്ചിട്ടുള്ള ദ്വിവത്സര കോഴ്‌സായ അഗ്രി ബിസിനസ് മാനേജ്‌മെന്റ് വലിയ തൊഴിലവസരങ്ങളാണ് വിജയകരമായി കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ക്ക് മുമ്പില്‍ തുറക്കുന്നത്. ഏതു വിഷയത്തിലും ബിരുദം നേടിയവര്‍ക്കും അഗ്രിബിസിനസ് കോഴ്‌സിനപേക്ഷിക്കാം എന്നാല്‍ കൃഷി അനുബന്ധശാഖകളില്‍ ബിരുദം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സ് പഠനം വളരെ ഗുണം ചെയ്യും. ദേശീയതലത്തില്‍ നടത്തുന്ന ഗഅഡ ങഅഠ എന്ന പ്രവേശന പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിന് അഡ്മിഷന്‍ നല്‍കുന്നതും. സര്‍വകലാശാലയുടെ www.kau.ed.www. kau.mba. com എന്നിവ സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സിയും കമ്പനി സെക്രട്ടറിയും

രാജ്യം പുരോഗതിയിലേക്കും വ്യാവസായിക മുന്നേറ്റത്തിലേക്കും അതിവേഗം മുന്നേറുമ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടറുടേയും കമ്പനി സെക്രട്ടറിയുടേയും ആവശ്യവും സ്വാഭാവികമായും ഉയരും. ആയതിനാല്‍ ഈ മേഖലയിലെ പരിശീലനവും യോഗ്യതയും വലിയ സാധ്യതകള്‍ തുറക്കും. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് www.icai.org.. എന്ന വെബ്‌സൈറ്റും കമ്പനി സെക്രട്ടറി പരീക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിക്കാന്‍ www. ksi edu എന്ന വെബ് സൈറ്റുകള്‍ കാണുക

എണ്ണമില്ലാത്ത പുതിയ കോഴ്‌സുകളും പഠനമേഖലകളും തുറന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഭാവിയിലെ സാധ്യതകളെ സംബന്ധിച്ച് ഓരോ കോഴ്‌സുകളും എന്ത് സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നത് എന്ന് ശാസ്ത്രീയ ബോധത്തോടെ വിലയിരുത്തി, വലിയ അന്വേഷണങ്ങള്‍ നടത്തി വേണം പുതിയ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍. അല്ലാത്ത പക്ഷം പ്രതീക്ഷയും വിജയം നല്‍കുന്ന കരിയര്‍ മരീചികയായി മാത്രം ഉദ്യോഗാര്‍ത്ഥിയുടെ മുന്നില്‍ അവശേഷിക്കും.

-ബാബു പള്ളിപ്പാട്ട്

Share: