ഗവേഷണ പഠനം :  അപേക്ഷ ക്ഷണിച്ചു

Share:

കേരള വനിതാ കമ്മിഷൻ വിവിധ വിഷയങ്ങളിൽ ഗവേഷണ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. വൈവാഹിക പ്രശ്‌നങ്ങളുടെ മനഃശാസ്ത്ര വിശകലനം, ലൈംഗികക്കടത്തിലകപ്പെട്ട പെൺ ഇരകൾ, കോവിഡ് 19 പകർച്ചവ്യാധിവേളയിൽ സ്ത്രീകൾ അഭിമുഖീകരിച്ച പ്രശ്‌നങ്ങൾ എന്നിവയാണ് വിഷയങ്ങൾ. ഗവേഷണ പഠനം നടത്തി മുൻപരിചയമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവർക്ക് മേജർ/മൈനർ ഗവേഷണ പഠനങ്ങൾക്ക് അപേക്ഷിക്കാം.

മേജർ പഠനത്തിന് രണ്ട് ലക്ഷം രൂപയും മൈനർ പഠനത്തിന് ഒരു ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ള തുക.

സാമൂഹ്യശാസ്ത്രവിഷയങ്ങളിൽ ബിരുദാനനന്തരബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷ തയാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങി കൂടുതൽ വിവരങ്ങൾ വനിതാ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralawomenscommission.gov.in ൽ ലഭിക്കും. വെബ്‌സൈറ്റിൽ  നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ പ്രകാരം തയാറാക്കിയിട്ടുള്ള അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി:  ഡിസംബർ 24

Share: