സ്റ്റാഫ് നഴ്സ് , പാരാമെഡിക്കല്‍: 1995 ഒഴിവുകൾ

267
0
Share:

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനു(ഇ.എസ്.ഐ.സി)കീഴിലെ ആസ്പത്രികളിലും ഡിസ്പെന്‍സറികളിലുമായി 1995 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്റ്റാഫ് നഴ്സ് തസ്തികയില്‍ 1320 ഒഴിവുണ്ട്.
ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ 662 ഒഴിവുകളാണുള്ളത്.

കേരളം ഉള്‍പ്പെടെ 20 റീജിയണുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ്: 56, ബിഹാര്‍: 151, ഛത്തീസ്ഗഢ്: 33, ഹരിയാണ: 12, ഹിമാചല്‍പ്രദേശ്: 27, കേരളം: 13, ജമ്മു കശ്മീര്‍: 19, ഒഡിഷ: 53, പഞ്ചാബ്: 58, തെലങ്കാന: 185, ഉത്തര്‍പ്രദേശ്: 224, ഗുജറാത്ത്: 210, മധ്യപ്രദേശ്: 106, മഹാരാഷ്ട്ര: 159, രാജസ്ഥാന്‍: 121, തമിഴ്നാട്: 111, ഉത്തരാഖണ്ഡ്: 3, പശ്ചിമബംഗാള്‍: 97, ഡല്‍ഹി: 306, ജാര്‍ഖണ്ഡ്: 51 എന്നിങ്ങനെയാണ് ഓരോ റീജിയണിലെയും ഒഴിവുകള്‍.

സ്റ്റാഫ് നഴ്സ് യോഗ്യത: ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡൈ്വഫ് ഡിപ്ലോമ/ തത്തുല്യം, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍.
പ്രായം: 37 കവിയരുത്. അവസാനതീയതി: ജനുവരി 21.
കൂടുതൽ വിവരങ്ങൾ www.esic.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: