സ്റ്റാഫ് നഴ്സ് അപേക്ഷ ക്ഷണിച്ചു: 551 ഒഴിവുകൾ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ന്യൂഡൽഹി , ഗ്രൂപ്പ് ബി നഴ്സിംഗ് ഓഫീസർ തസ്തികയിലെ 551 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി- 18- 30 വയസ്.
യോഗ്യത- ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ് നഴ്സിംഗ് സർട്ടിഫിക്കറ്റ്)/ ബിഎസ്സി നഴ്സിംഗ് (പോസ്റ്റ്- ബേസിക് -രണ്ടു വർഷം). ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ/ സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സിൽ രജിസ്ട്രേഷൻ. ചുരുങ്ങിയത് ആറുമാസം പ്രവൃത്തിപരിചയം.
ജനറൽ നഴ്സിംഗ് ഡിപ്ലോമയും സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിൽ രണ്ടര വർഷം പ്രവൃത്തിപരിചയവും.
www.aiimsexams.org എന്ന വെബ് സൈറ്റിലെ വിജ്ഞാപനപ്രകാരം ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12