എസ്.എസ്.എൽ.സി: പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം
എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോക്കോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ പരീക്ഷാഭവന്റെ വെബ്‌സൈറ്റുകളിലൂടെ മേയ് 10ന് ഉച്ചയ്ക്ക് ഒരു മണിവരെ ഓൺലൈനായി സമർപ്പിക്കാം.
എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ https://sslcexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികൾ http://thslcexam.kerala.gov.in ലും എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്) വിദ്യാർത്ഥികൾ http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്) വിദ്യാർത്ഥികൾ http://sslchiexam.kerala.gov.in/thslc_2019 ലും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം. സർട്ടിഫിക്കറ്റിൽ വരുന്ന വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള ‘Certificate View’ ഈ വെബ്‌സൈറ്റുകളിലൂടെ മെയ് 13 വരെ പരിശോധിക്കാം. വിശദനിർദ്ദേശങ്ങൾ നിർദ്ദിഷ്ട വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.