കംബൈൻറ് ഹയർ സെക്കൻഡറി പരീക്ഷ
കേന്ദ്ര സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ/ സോർട്ടിംഗ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കംബൈൻറ് ഹയർസെക്കൻഡറി പരീക്ഷയിലൂടെയാണ് യോഗ്യരായവരെ കണ്ടെത്തുന്നത്. 2022 മേയിൽ ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും.
4,726 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
യോഗ്യത: 12-ാം ക്ലാസ് ജയിച്ചിരിക്കണം.
പ്രായം: 18- 27 വയസ്. 2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും വിമുക്തഭടൻമാർക്കു പത്തും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്/ കംപ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. കംപ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം.
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർ/ വികലാംഗർ/ വിമുക്തഭടൻ/ വനിതകൾ എന്നിവർക്കു ഫീസില്ല. ഓണ്‍ലൈൻ വഴി വഴിയോ നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മുഖേനയോ ഫീസ് അടയ്ക്കണം.
കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ
അപേക്ഷിക്കേണ്ട വിധം: www.ssconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തണം. പാർട്ട്-1, പാർട്ട്-2 എന്നീ രണ്ട് ഘട്ടങ്ങളിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രാഥമിക വിവരങ്ങൾ നൽകിയ ശേഷം പാർട്ട്-1 രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഫീസ് അടച്ച്, പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് ഏഴ്.