ജൂനിയർ എൻജിനിയർ പരീക്ഷ
സ്റ്റാഫ് സെലക്ഷന് കമ്മീഷന് , ജൂനിയർ എന്‍ജിനിയേഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിംഗ് ആന്‍ഡ് കോണ്‍ട്രാക്ട്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു .
സെന്‍ട്രല്‍ പബ്ളിക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ്, മിലിട്ടറി എന്‍ജിനിയിറിംഗ് സര്‍വീസ്, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് എന്നീ വകുപ്പ്/ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
വിവിധ വിഭാഗങ്ങളിലായി ആയിരത്തിലേറെ ഒഴിവുകളാണുള്ളത്.
പാർട്ട് ഒന്ന് കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ 2021 മാർച്ച് 22 മുതൽ 25 വരെ നടക്കും.
പ്രായം- 32 വയസ് (ജൂണിയര്‍ എന്‍ജിനിയര്‍ സര്‍വീസ്, മെക്കാനിക്കല്‍- സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് ഇലക്ട്രിക്കല്‍-സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റ്),
18- 27 (ജൂണിയര്‍ എന്‍ജിനിയര്‍ സിവില്‍, ഇലക്ട്രിക്കല്‍-ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ്),
30 വയസ് (ജൂണിയര്‍ എന്‍ജിനിയര്‍ സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍- മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസ്),
18-27 വയസ് (ജൂണിയര്‍ എന്‍ജിനിയര്‍ ക്വാണ്ടിറ്റി സര്‍വേയിംഗ് ആന്‍ഡ് കോണ്‍ട്രാക്ട്- മിലിട്ടറി എന്‍ജിനിയറിംഗ്) 2020 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
(എസ്സി/ എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. വിമുക്തഭടന്മാര്ക്ക് നിയമാനുസൃത ഇളവ്)
ശമ്പളം:35,400-1,12,400 രൂപ.
യോഗ്യത
ജൂണിയര്‍ എന്‍ജിനിയര്‍ സിവില്‍ ആന്‍ഡ് ഇലക്ട്രിക്കല്‍- സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ/ തത്തുല്യം.
ജൂണിയര്‍ എന്‍ജിനിയര്‍- സിവില്‍ ആന്‍ഡ് ഇലക്ട്രിക്കല്‍- ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ്(സിവില്‍ എന്‍ജിനിയറിംഗ് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ/ തത്തുല്യം).
മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസിലെ ജൂണിയര്‍ എന്‍ജിനിയര്‍- സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിംഗ് ആന്‍ഡ് കണ്ട്രോള്- സിവില്‍ എന്‍ജിനിയറിംഗ് ബിരുദം അല്ലെങ്കില്‍ സിവില്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമ+ ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ മൂന്നു വര്‍ഷ ഡിപ്ലോമ+ ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. സിവില്‍ എന്‍ജിനിയറിംഗില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ/ തത്തുല്യം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സര്‍വേയേഴ്സ് (ഇന്ത്യ) നടത്തുന്ന ബില്‍ഡിംഗ് ആന്‍ഡ് ക്വാണ്ടിറ്റി സര്‍വേയിംഗ് ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസായിരിക്കണം.
ജൂണിയര്‍ എന്‍ജിനിയര്‍-സിവില്‍ ആന്‍ഡ് മെക്കാനിക്കല്‍- സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് – സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ഡിപ്ലോമ.
ഫീസ്- 100,
വനിതകള്‍, എസ്സി/എസ്ടി വിഭാഗക്കാര്‍, വികലാംഗര്‍, വിമുക്തഭടന് എന്നിവര്‍ക്ക് ഫീസില്ല. www.ssco nline.nic.in, www.ssco nline2.gov.in ലൂടെ പാര്‍ട്ട് ഒന്ന് രജിസ്ട്രേഷന് നടത്തിയാല്‍ ഫീ പേമെന്റ് ചെലാന്‍ ലഭിക്കും. എസ്ബിഐയുടെ ബ്രാഞ്ചിലൂടെ ഫീസടയ്ക്കാം. നെറ്റ്ബാങ്കിംഗ് സംവിധാനമുപയോഗിച്ചും ഫീസടയ്ക്കാം.
പരീക്ഷ, സിലബസ്, തെരഞ്ഞെടുപ്പ്- എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ- www.ssconline.nic.in , www.ssconline2.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് പാര്‍ട്ട് ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. പ്രാഥമിക വിവരങ്ങള്‍ നല്കി പാര്‍ട്ട് ഒന്ന് പൂര്‍ത്തിയാക്കിയാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന് നമ്പര്‍ ലഭിക്കും. ഇതുപയോഗിച്ച് ഫീസ് പേമെന്റ് ചെലാന്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
എസ്ബിഐയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ ഫീസടയ്ക്കാം. ഫീസടച്ചതിനുശേഷം പാര്‍ട്ട് രണ്ട് രജിസ്ട്രേഷന് പൂര്‍ത്തിയാക്കുക.
ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും ഓൺലൈനായും ഫീസ് അടയ്ക്കാം.
ഫീസ് അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ട്ട്-രണ്ടില്‍ നിര്‍ദിഷ്ടകോളത്തില്‍ ചേർക്കണം.
ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
അവസാന തിയതി: ഒക്ടോബർ 30