സീനിയർ റെസിഡന്റ് (പീഡിയാട്രിക്‌സ്)

Share:

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക്‌സ് വിഭാഗത്തിൽ സീനിയർ റെസിഡന്റ് (പീഡിയാട്രിക്‌സ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

വാക്ക്-ഇൻ-ഇന്റർവ്യൂ 29ന് രാവിലെ 11.30ന്.

ഒഴിവുകളുടെ എണ്ണം-ഒന്ന്

നിയമന കാലാവധി-ഒരു വർഷം

യോഗ്യത: എം.ഡി. പീഡിയാട്രിക്‌സ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ

പ്രതിമാസ വേതനം 50,000 രൂപ.
ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നിശ്ചിത സമയത്ത് ഹാജരാകണം.

Share: