സീനിയര്‍ മാനേജര്‍ (എഞ്ചിനീയറിംഗ്): ഒഴിവ്
കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (എഞ്ചിനീയറിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കാം. ഈഴവ വിഭാഗത്തിപ്പെട്ടവര്‍ക്കായി ഒരു സ്ഥിരം ഒഴിവാണ് നിലവിലുള്ളത്. സംവരണ വിഭാഗത്തിൻറെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെക്കാനിക്ക് എഞ്ചിനീയറിംഗ് ബിരുദം/ തത്തുല്യ യോഗ്യ തയും വെജിറ്റബിള്‍ ഓയില്‍/ കെമിക്കല്‍ ഫാക്ടറികളില്‍ മാനേജര്‍ തസ്തികയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി: 18 – 45 വയസ് .
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 2 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നും എന്‍.ഒ.സി ഹാജരാക്കണം.
ഫോണ്‍ : 0484-2312944