സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനത്തിന് ടാലൻറ് ഹണ്ട്

Share:

തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിലും, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ സ്‌കൂളിലും ഏഴ്, എട്ട് ക്ലാസ്സുകളിൽ പ്രവേശനത്തിന് അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌ബോൾ, വോളിബോൾ, തായ്‌ക്കൊണ്ടോ, റസ്‌ലിങ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിംങ്, ബോക്‌സിങ്, ജൂഡോ എന്നീ കായികയിനങ്ങളിൽ താൽപ്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നു.

സംസ്ഥാനത്തെ 200 പൊതുസ്‌കൂളുകളിലെയും 29 പട്ടികജാതി/പട്ടികവർഗ്ഗ സ്‌കൂളുകളിലെയും കുട്ടികൾക്കായി കായിക യുവജനകാര്യാലയം 65 കേന്ദ്രങ്ങളിലായി ജനുവരി 14 മുതൽ 18 വരെയാണ് ടാലൻറ് ഹണ്ട്.

താൽപ്പര്യമുള്ള കുട്ടികൾ അതതു ജില്ലകളിലെ ബന്ധപ്പെട്ട കേന്ദ്രത്തിൽ ടാലൻറ് ഹണ്ട് നടത്തുന്ന ദിവസം നേരിട്ടെത്തണം.

സ്‌കൂളുകളുടെ വിശദാംശം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് www.sportskerala.in.

ഫോൺ: 0471-2327271, 0471-2326644, 9895952713.

Share: