സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

310
0
Share:

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 2017ലെ വിവിധ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ജി.വി.രാജ അവാര്‍ഡ് (മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും),

സുരേഷ് ബാബു സ്മാരക ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് (രണ്ടു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും),

മികച്ച കായിക പരിശീലകര്‍ക്കുള്ള അവാര്‍ഡ് (ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും),

മികച്ച കായികാധ്യാപകര്‍ക്കുള്ള അവാര്‍ഡ് (50000 രൂപയും ഫലകവും പ്രശസ്തിപത്രവും),

മികച്ച കായിക നേട്ടങ്ങള്‍ കരസ്ഥമാക്കിയ സ്‌കൂളിനുള്ള അവാര്‍ഡ് (50000 രൂപയും ഫലകവും പ്രശസ്തിപത്രവും),

മികച്ച കായിക നേട്ടങ്ങള്‍ കരസ്ഥമാക്കിയ കോളേജിനുള്ള അവാര്‍ഡ്,

അച്ചടി മാധ്യമ രംഗത്ത് ഏറ്റവും നല്ല സ്‌പോര്‍ട്‌സ് ലേഖകനും സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫര്‍ക്കും പ്രത്യേക കായികപരിപാടികള്‍ സംപ്രേഷണം ചെയ്ത ദൃശ്യമാധ്യമത്തിനും മികച്ച സ്‌പോര്‍ട്‌സ് പുസ്തകത്തിനുമുള്ള അവാര്‍ഡുകള്‍ (50000 രൂപയും ഫലകവും പ്രശസ്തിപത്രവും വീതം) സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ മികച്ച പുരുഷ-വനിതാ കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡ് (50000 രൂപയും ഫലകവും പ്രശസ്തിപത്രവും)

എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷ സെപ്റ്റംബര്‍ 15ന് മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

വെബ്‌സൈറ്റ്: www.sportscouncil.kerala.gov.in

Tagssports
Share: