ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ : ലാൻലോ ( LANLO )

ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ – ഇത്തരമൊരു പരമ്പര , മലയാളത്തിൽ ആദ്യമായി ആരംഭിക്കുന്നത് കരിയർ മാഗസിൻ ആണ് . ആയിരത്തി തൊള്ളായിരത്തി എൺപത്തിഅഞ്ചിൽ .
മുപ്പത്തേഴ് വർഷങ്ങൾക്ക് മുൻപ് ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ പഠിക്കേണ്ടതിൻറെ ആവശ്യകത പ്രൊഫസർ ബലറാം മൂസാദ് എഴുതിയ പരമ്പരയിലൂടെ കേരളത്തിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു.
പിന്നീട് പി വി രവീന്ദ്രൻ എഴുതിയ ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല , ഒ .അബൂട്ടിയുടെ ഇംഗ്ലീഷ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ പരിജ്ഞാനത്തിനുള്ള പരമ്പരകൾ കരിയർ മാഗസിനിൽ പ്രസിദ്ധീകരിച്ചു.അത് മലയാളികൾക്ക് വളരെയേറെ പ്രയോജനം ചെയ്തു.
ഇപ്പോൾ ഏറ്റവും പുതിയ സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് , ഉപയോഗിച്ച് ആഗോള ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്നതിനായി കരിയർ മാഗസിൻ , ലണ്ടൻ ആസ്ഥാനമായുള്ള ലാൻലോ ലിമിറ്റഡുമായി കൈ കോർക്കുകയാണ് . ( www.lanlo.co.uk )
ലോക നിലവാരത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്നതിനും IELTS പോലുള്ള പരീക്ഷകളിൽ ഉന്നത വിജയം നേ ടുന്നതിനും സഹായകമായ രീതിയിലാണ് ലാൻലോ ആപ് തയ്യാറാക്കിയിരിക്കുന്നത്.
ബ്രിട്ടീഷ് ഇംഗ്ലീഷ് മനസ്സിലാക്കാനും ശരിയായ ഉച്ചാരണം പഠിക്കാനും ആഗോള നിലവാരത്തിലുള്ള ഇംഗ്ലീഷ് സംസാരിക്കാനും സഹായിക്കുന്ന ലാൻലോ ആപ് ഇപ്പോൾ ഏഴു ദിവസം സൗജന്യമായി ഉപയോഗിക്കാം.
ആഗോള ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലിക്കുന്നതിലൂടെ യൂ കെ , യൂ എസ് എ , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കാനും ജോലിനേടാനും ആവശ്യമായ IELTS പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാൻ നിങ്ങൾക്ക് കഴിയും.
ഇപ്പോൾത്തന്നെ LANLO നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക .
ലോക നിലവാരത്തിൽ ഇംഗ്ലീഷ് പഠിക്കുക .
കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in