സ്പീച്ച് തെറാപിസ്റ്റ്: കരാര്‍ നിയമനം
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ‘ശ്രുതി തരംഗം’ പദ്ധതിയില്‍ സ്പീച്ച് തെറാപിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത- ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് ഇന്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി. ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം.
പ്രതിമാസ ശമ്പളം 20,000 രൂപ.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഡിസംബര്‍ 13ന് രാവിലെ 11 മണിക്കകം ഹാജരാകണം. ഫോണ്‍ : 0495 2350205.