സ്പെഷലിസ്റ്റ് ഓഫീസർ- 240 ഒഴിവുകൾ
സ്പെഷലിസ്റ്റ് ഓഫീസറുടെ 240 ഒഴിവുകളിലേക്ക് പഞ്ചാബ് നാഷണൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ, ഓഫീസർ, മാനേജർ, തസ്തികകളിലായിരിക്കും നിയമനം.
സീനിയർ മാനേജർ: ഡേറ്റാ സയന്റിസ്റ്റ്- 2 , സൈബർ സെക്യൂരിറ്റി – 3 എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായം: 27- 38 വയസ്.
ശമ്പളം: 63,840- 78,230 രൂപ.
ഓഫീസർ: ക്രെഡിറ്റ്-200, ഇൻഡസ്ട്രി- 8 , സിവിൽ എൻജിനിയറിംഗ്- 5 , ഇലക്ട്രിക്കൽ എൻജിനിയർ- 4 , ആർക്കിടെക്ട്- 1 , ഇക്കണോമിക്സ്- 6 എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായം; 21- 28 വയസ്.
36,000- 63,800 രൂപ.
മാനേജർ: ഇക്കണോമിക്സ്- 4 , ഡേറ്റാ സയൻസ്- 3 , സൈബർ സെക്യൂരിറ്റി- 4 എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായം: 25- 35 വയസ്.
ശമ്പളം: : 48,170- 69,810 രൂപ.
യോഗ്യത: ഓഫീസർ (ക്രെഡിറ്റ്) തസ്തികയിലേക്ക് സിഎ/ സിഎംഎ (ഐസിഡബ്ല്യുഎ)/ സിഎഫ്എ (യുഎസ്എ)/ഫിനാൻസ് സ്പെഷ്യലൈസേഷനോടെയുള്ള എംബിഎ/ പിജിഡിഎം/ തത്തുല്യം. മറ്റ് തസ്തികകളിലെ യോഗ്യതയ്ക്ക് ഔദ്യോഗിക വെബ്സൈറ്റിലെ ( www.pnbindia.in )വിജ്ഞാപനം കാണുക.
ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും നിയമാനുസൃത വയസിളവുണ്ട്.
ഓണ്‍ലൈനായുള്ള എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവ പരീക്ഷാകേന്ദ്രങ്ങളായിരിക്കും.
ഫീസ്: ജിഎസ്ടി ഉൾപ്പെടെ 1,180 രൂപ (എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 59 രൂപ). വിശദമായ വിജ്ഞാപനം www.pnbindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം.
അവസാന തീയതി: ജൂണ്‍ 11.