സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍: 337 ഒഴിവുകൾ

301
0
Share:

സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 337 ഒഴിവുകളിലേക്ക് ബാങ്ക് ഓഫ് ബറോഡ അപേക്ഷ ക്ഷണിച്ചു.

എം.എം.ജി.-ലീഗല്‍ മാനേജര്‍ (സ്‌കെയില്‍-III-)20, എം.എം.ജി.-ലീഗല്‍ മാനേജര്‍ (സ്‌കെയില്‍-II)40, എം.എം.ജി.-വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ്-സെയില്‍സ് മാനേജര്‍ (സ്‌കെയില്‍-II)150, എം.എം.ജി.-വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ്-സെയില്‍സ് മാനേജര്‍ (സ്‌കെയില്‍–I)700, എം.എം.ജി.-വെല്‍ത്ത് മാനേജ്മെന്റ സര്‍വീസസ്- ഓപ്പറേഷന്‍സ് മാനേജര്‍ (സ്‌കെയില്‍–II)1, എം.എം.ജി.-വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ്- ഓപ്പറേഷന്‍സ് മാനേജര്‍ (സ്‌കെയില്‍-I)2. ജൂനിയര്‍, മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ഗ്രേഡ്/ സ്‌കെയില്‍ I, II, …I, II, III വിഭാഗത്തില്‍ പെടുന്ന തസ്തികകളിലേക്കാണ് അപേക്ഷിക്കേണ്ടത്‌ .

യോഗ്യത
1. എം.എം.ജി.-ലീഗല്‍ മാനേജര്‍ (സ്‌കെയില്‍-III) നിയമബിരുദം. കൊമേഴ്സ്യല്‍, സെന്‍ട്രല്‍/ സ്റ്റേറ്റ് ബാങ്കുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ലോ ഓഫീസർ തസ്തികയില്‍ അഞ്ചുവര്‍ഷത്തെ പരിചയം .പ്രായം: 01.11.2018-ന് 28-35 വയസ്സ്.

2. എം.എം.ജി.-ലീഗല്‍ മാനേജര്‍ (സ്‌കെയില്‍-II) നിയമബിരുദം. കൊമേഴ്സ്യല്‍, സെന്‍ട്രല്‍/ സ്റ്റേറ്റ് ബാങ്കുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ലോ ഓഫീസര്‍ തസ്തികയിൽ മൂന്നുവര്‍ഷത്തെ പരിചയം . പ്രായം: 01.11.2018-ന് 25-32 വയസ്സ്.

3. എം.എം.ജി.-വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ്-സെയില്‍സ് മാനേജര്‍ (സ്‌കെയില്‍-II).മാര്‍ക്കറ്റിങ്/ സെയില്‍സ്/ റീട്ടെയില്‍ സ്പെഷ്യലൈസേഷനോടെ രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ./ തത്തുല്യ യോഗ്യത അല്ലെങ്കില്‍ ബിരുദവും ഒരുവര്‍ഷത്തെ ബാങ്കിങ്/ഫിനാന്‍സ് ഡിപ്ലോമയും.
ബാങ്കുകള്‍/ മ്യൂച്വല്‍ ഫണ്ടുകള്‍/ ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സെയില്‍സ് മേഖലയില്‍ നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം .
പ്രായം: 01.11.2018-ന് 25-35 വയസ്സ്.

4. എം.എം.ജി.-വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ്-സെയില്‍സ് മാനേജര്‍ (സ്‌കെയില്‍-I) ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ബാങ്കുകള്‍/ മ്യൂച്വല്‍ ഫണ്ടുകള്‍/ ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സെയില്‍സ്/ വെല്‍ത്ത് ഡിസ്ട്രിബ്യൂഷന്‍ മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 01.11.2018-ന് 21-30 വയസ്സ്.

5. എം.എം.ജി.-വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ്- ഓപ്പറേഷന്‍സ് മാനേജര്‍ (സ്‌കെയില്‍-II) മാര്‍ക്കറ്റിങ്/ സെയില്‍സ്/ റീട്ടെയില്‍/ ഫിനാന്‍സ് സ്പെഷലൈസേഷനോടെ രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ./ പി.ജി. ഡിപ്ലോമ. വെല്‍ത്ത്പ്രൊഡക്ട്സ്/ മ്യൂച്വല്‍ ഫണ്ട്/ ഇന്‍ഷുറന്‍സ് മേഖലയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 01.11.2018-ന് 25-35 വയസ്സ്.

6. എം.എം.ജി.-വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ് – ഓപ്പറേഷന്‍സ് മാനേജര്‍ (സ്‌കെയില്‍-I) മാര്‍ക്കറ്റിങ്/ സെയില്‍സ്/ റീട്ടെയില്‍/ ഫിനാന്‍സ് സ്പെഷലൈസേഷനോടെ രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ./ പി.ജി. ഡിപ്ലോമ. വെല്‍ത്ത് പ്രൊഡക്ട്സ്/ മ്യൂച്വല്‍ ഫണ്ട്/ ഇന്‍ഷുറന്‍സ് മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 01.11.2018-ന് 21-30 വയസ്സ്

എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷം പ്രായ ഇളവ് ലഭിക്കും.
എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കാൻ പാടില്ല.

അപേക്ഷിക്കേണ്ട വിധം: www.bankofbaroda.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഫീസ് :ജെ നറല്‍/ ഒ.ബി.സി./ വിമുക്തഭടര്‍ എന്നിവര്‍ 600 രൂപയും എസ്.സി./ എസ്.ടി., അംഗപരിമിത വിഭാഗക്കാര്‍ 100 രൂപയും അപേക്ഷാഫീസ് അടയ്ക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 26

Share: