സ്പെഷന്‍ എഡ്യൂക്കേഷന്‍ സർട്ടിഫിക്കറ്റ് കോഴ്സ്
സ്പെഷൽ എഡ്യൂക്കേഷൻ, ഡിസ്എബിലിറ്റി റിഹാബിലിറ്റേഷൻ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് റിഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യ നടത്തുന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
സ്പെഷൽ എഡ്യൂക്കേഷൻ, ഡിസ്എബിലിറ്റി റിഹാബിലിറ്റേഷൻ എന്നിവയുമായി ബന്ധപ്പെട്ട് ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും രണ്ടു വർഷ ഡിപ്ലോമ കോഴ്സുകളിലേക്കുമുള്ള അഡ്മിഷനാണ് പ്രവേശന പരീക്ഷ. ജൂണ്‍ 30നാണു പ്രവേശന പരീക്ഷ.
രാജ്യമെന്പാടുമായി 17500 സീറ്റുകളിലേക്കുള്ള അഡ്മിഷൻ ഈ പ്രവേശന പരീക്ഷ വഴിയാണ്.
പ്ലസ്ടു 50 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫീസ് 500 രൂപ.
മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻ മാതൃകയിൽ ഓണ്‍ലൈനായി നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ഇംഗ്ലീഷ്, റീസണിംഗ്, ന്യൂമറിക്കൽ, ജനറൽ അവയർനസ് എന്നിവയിൽ നിന്ന് 25 മാർക്കിന്റെ വീതം ചോദ്യങ്ങളായിരിക്കും ചോദിക്കുക. നെഗറ്റീവ് മാർക്ക് ഇല്ല.
കൂടുതൽ വിവരങ്ങൾക്ക്: https://applyadmission.net/aioat2018/
അവസാന തിയതി: ജൂണ്‍ 20