സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ക്ലാര്‍ക്ക്: 468 ഒഴിവുകൾ
സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ കേരള, തമിഴ്നാട്, ആന്ധ, തെലങ്കാന, ഡല്‍ഹി സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളില്‍ പ്രോബേഷണറി ക്ലാര്‍ക്കുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ മാത്രമായി 340 ഒഴിവുകളാണുള്ളത്.
തമിഴ്നാട്-68, ആന്ധ്ര, തെലങ്കാന-35,, ഡല്‍ഹി-25 എന്നിങ്ങനെ ആണ് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകള്‍. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് അവിടെ 5 വര്‍ഷമായി സ്ഥിര താമസക്കാരായിരിക്കണം. അവിടുത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
യോഗ്യത: 60% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലും 60% മാര്‍ക്ക് നേടിയിരിക്കണം.
31.12.2017 നോ അതിനു മുമ്പോ യോഗ്യത നേടിയവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. വിദൂരവിദ്യാഭ്യാസം വഴി നേടിയ യോഗ്യതകള്‍ പരിഗണിക്കില്ല.
പ്രായം: 31-12-2017 നു 26 വയസില്‍ കൂടരുത്. 1.1.92 നും 31.12.97 നും
ഇടയില്‍ ജനിച്ചവരായിരിക്കണം.
ശമ്പളം: 11765 – 31540 രൂപ
അപേക്ഷാ ഫീസ്: 600 രൂപ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 150 രൂപ.
തിരഞ്ഞെടുപ്പ്: ഓണ്‍ ലൈന്‍ എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.southindianbank.com
ഓണ്‍ ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയഹ്ടി: ഡിസംബര്‍ 30