സൗരോര്‍ജ്ജ നൈപുണ്യ പരിശീലനം

319
0
Share:

കോട്ടയം: മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ ഇലക്ട്രീഷ്യന്‍മാര്‍ക്കായി അനെര്‍ട്ട് സംഘടിപ്പിക്കുന്ന ദ്വിദിന നൈപുണ്യ പ്രത്യേക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായം: 18 നും 60 നും ഇടയില്‍ .

യോഗ്യത:   പത്താം ക്ലാസും ഇലക്ട്രീഷ്യന്‍ ലൈസൻസും

ഇലക്ട്രിക്കല്‍ വയര്‍മാന്‍ /വയര്‍മാന്‍ അപ്രന്റിസ്/ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. യോഗ്യതയുമുള്ളവർ www.anert.gov.in/node/709 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ ലഭിക്കുന്ന ക്രമത്തിലാണ് സീറ്റുകള്‍ അനുവദിക്കുക.

അവസാനതീയതി ഫെബ്രുവരി 28.

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അനെര്‍ട്ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും.

വിശദ വിവരത്തിന് ഫോണ്‍ -9188119431, 18004251803. ഇ-മെയില്‍ training@anert.org

Share: