പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിൻറെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ട്രെയ്‌നിങ് ആൻഡ് റിസർച്ച് ഘടകത്തിൻറെ ഭാഗമായി കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയ പഠനം നടത്തുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഗവേഷണങ്ങൾ നടത്തുന്നതിനായി എംപാനൽ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവയരെയാണ് പരിഗണിക്കുക.
അപേക്ഷിക്കുന്നവർ വിശദമായ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റ്, ഗവേഷണം നടത്തിയ വിഷയങ്ങളുടെ സംഗ്രഹം, പബ്ലിക്കേഷൻസ് വിവരങ്ങൾ എന്നിവ പകർപ്പ് സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം.

അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം പ്രോഗ്രാം മാനേജർ, ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്‌കീം, ഡിപ്പാർമെന്റ് ഓഫ് വിമൻ ആൻഡ് ചൈൽഡ് ഡവലപ്‌മെന്റ്, പൂജപ്പുര, തിരുവനന്തപുരം-695012.

Share: