സോഷ്യല്‍ വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു

തിരുഃ പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം അവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി സോഷ്യല്‍ വര്‍ക്കര്‍മാരായി എംഎസ്ഡബ്യു/എംഎ സോഷ്യോളജി /എംഎ ആന്ത്രപോളോജി പാസായ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും വിവിധ ജില്ലകളിലെ 54 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. മതിയായ എണ്ണം അപേക്ഷകള്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ലഭിക്കാത്ത പക്ഷം മാത്രം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കും. വനത്തിനുള്ളിലെ കോളനികളില്‍ യാത്ര ചെയ്യുന്നതിനും നിയമനം നല്‍കുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിൻറെ ആവശ്യകത അനുസരിച്ചും കോളനികള്‍ സന്ദര്‍ശിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ മാത്രമേ ഈ നിയമനത്തിന് അപേക്ഷ നല്‍കേണ്ടതായുള്ളൂ.
നിയമനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തക്ക് മാത്രം ആയിരിക്കും
ഓണറേറിയം: പ്രതിമാസം 29,535 രൂപ
പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഉദ്യോഗാര്‍ഥി ജൂലൈ 31 ന് അകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അല്ലെങ്കില്‍ ട്രൈബല്‍ ഡെവലപ്മെൻറ് ഓഫീസില്‍ നല്‍കണം.
അപേക്ഷാ ഫോറത്തിന് www.stdd.kerala.gov.in സന്ദര്‍ശിക്കുക.
ഫോണ്‍ – 04735 227703