സോഷ്യൽ വർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അഭിമുഖം

Share:

കോഴിക്കോട് : കേന്ദ്ര സർക്കാരിൻറെ അടൽ വയോ അഭ്യുദയ യോജനയുടെ കീഴിൽ സോഷ്യൽ വർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ) തസ്തികകളിലേക്ക് ഒരുവർഷം കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു.

തസ്തിക: സോഷ്യൽ വർക്കർ

യോഗ്യത:   സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം/ബിരുദാനന്തര ബിരുദം  . സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പൂർത്തിയാക്കണം.

പ്രായപരിധി:  2024 ജനുവരി ഒന്നിന് 25-45
സർക്കാർ, സർക്കാറിതര സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം.

തസ്തിക  : ജെ.പി.എച്ച്.എൻ

യോഗ്യത:  പ്ലസ്ടുവും ജെ.പി.എച്ച്.എൻ/എ.എൻ.എം കോഴ്സും.

പ്രായം: പരമാവധി 50.

അഭിമുഖം ഫെബ്രുവരി 12ന് വെള്ളിമാടുകുന്നിലെ ഗവൺമെൻറ് ഓൾഡ് ഏജ് ഹോമിൽ രാവിലെ 10ന് നടക്കും.

അസ്സൽ രേഖകളും പകർപ്പും സഹിതം ഹാജരാകണം.

Share: