സ്മാർട്ട് അഗ്രി വില്ലേജ്-റിസോഴ്‌സ് പേഴ്‌സൺ

തൃശൂർ : കുടുംബശ്രീ ജില്ലാ മിഷൻ സ്മാർട്ട് അഗ്രി വില്ലേജ്-റിസോഴ്‌സ് പേഴ്‌സൺ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
അഗ്രികൾച്ചർ സയൻസ്, ഓർഗാനിക് അഗ്രികൾച്ചർ എന്നിവയിൽ ഡിപ്ലോമയോ വിഎച്ച്എസ്‌സി അഗ്രികൾച്ചർ ഫിനിഷിങ്ങ് പരിശീലനമോ ജൈവകൃഷി മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമോ ആണ് യോഗ്യത.
താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 20 രാവിലെ പത്തിന് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അഭിമുഖത്തിന് എത്തണം.
ഫോൺ: 0487-2362517.