സിഡ്ബിയിൽ അസിസ്‌റ്റൻറ് മാനേജർ: 100 ഒഴിവുകൾ

177
0
Share:

ലക്‌നൗ : സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്‌മെൻറ് ബാങ്ക്‌ ഓഫ്‌ ഇന്ത്യ(SIDBI) അസിസ്‌റ്റൻറ് മാനേജർ –- ഗ്രേഡ്‌ എ തസ്‌തികയിലെ 100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ്‌/ നിയമ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക്‌ അപേക്ഷിക്കാം.
പ്രായം: 21 –- 28.
ഓൺലൈൻ എഴുത്തുപരീക്ഷ, ഇൻറ്ർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. പരീക്ഷയ്‌ക്ക്‌ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവ കേന്ദ്രമാണ്‌. ഓൺലൈൻ പരീക്ഷ ജനുവരി/ഫെബ്രുവരിയിലും ഇൻറ്ർവ്യൂ ഫെബ്രുവരിയിലുമായിരിക്കും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി മൂന്ന്‌.

വിശദവിവരങ്ങൾക്ക്‌ www.sidbi.in കാണുക.

Tagssidbi
Share: