കേന്ദ്രസേനയിൽ സബ് ഇൻസ്പക്ടർ , എഎസ്ഐ ഒഴിവുകൾ
കേന്ദ്രസേനയിൽ സബ് ഇൻസ്പക്ടർ(എസ്ഐ), അസി. സബ് ഇൻസ്പക്ടർ (എഎസ്ഐ) തസ്തികകളിൽ യോഗ്യരായവരെ കണ്ടെത്തുന്നതിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു.
സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി, ഡൽഹി പൊലീസ് എന്നിവയിലാണ് എസ്ഐ ഒഴിവ്. സിഐഎസ്എഫിലാണ് എഎസ്ഐ ഒഴിവുകൾ .
സ്ത്രീകൾക്കും അപേക്ഷിക്കാം.
രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.
യോഗ്യത ബിരുദം. ഡൽഹി പൊലീസ് എസ്ഐ തസ്തികയിൽ അപേക്ഷിക്കുന്ന പരുഷന്മാർക്ക് ഡ്രൈവിങ് ലൈസൻസ് (കാർ, മോട്ടോർ സൈക്കിൾ) ലൈസൻസുണ്ടായിരിക്കണം.
ശാരിരീക യോഗ്യത പുരുഷന്മാർ ഉയരം 170 സെ.മീ, നെഞ്ചളവ് 80‐85 സെ. സ്ത്രീകൾക്ക് ഉയരം 157 സെ.മീ. നിയമാനുസൃത ഇളവ് ലഭിക്കും.
കണ്ണടയില്ലാതെ മികച്ച കാഴ്ച ശക്തിവേണം, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന കാൽപ്പാദങ്ങൾ, വെരിക്കോസ്വെയിൻ, കോങ്കണ്ണ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാനാവില്ല.
പ്രായം 20‐25.
അപേക്ഷാഫീസ് നൂറുരൂപ. എസ്സി, എസ്ടി, വിമുക്തഭടന്മാർ, വനിതകൾക്ക് ഫീസില്ല.
www.ssc.nic.in വഴി ഓൺലൈനായി വൺടൈം രജിസ്റ്റർ ചെയ്യണം.
ആവശ്യമായ രേഖകളും ഒപ്പും അപ്ലോഡ് ചെയ്യണം.
പിന്നീട് വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
നേരത്തെ വൺടൈം രജിസ്ട്രേഷൻ നടത്തിയവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ട.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 16.
കൂടുതൽ വിവരങ്ങൾ: www.ssc.nic.in , www.sskkr.kar.nic.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും .