എം.ആര്‍.എസുകളില്‍ അധ്യാപക ഒഴിവുകള്‍

Share:

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഇലഞ്ചിയം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ 2018 -19 അധ്യയന വര്‍ഷത്തേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ട്രെയിന്‍ഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ്, ട്രെയിന്‍ഡ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ് തസ്തികകളിലും കുറ്റിച്ചലില്‍ പ്രവര്‍ത്തിക്കുന്ന ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ രണ്ട് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് തസ്തികകളിലും നിയോഗിക്കുന്നതിനു പരിചയ സമ്പന്നരായ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകര്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനു കഴിവുളളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവരുമായിരിക്കണം. 2018 ജനുവരി ഒന്നിന് 39 വയസ് കവിയരുത്. പിന്നാക്ക വിഭാഗക്കാര്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും പ്രായപരിധിയില്‍ അര്‍ഹമായ ഇളവ് ലഭിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുളളതിനാല്‍ താമസിച്ചു പഠിക്കുന്നതിന് സമ്മതമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

പി.എസ്.സി ബന്ധപ്പെട്ട തസ്തികയില്‍ നിയമനത്തിനായി പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുളള തത്തുല്യ യോഗ്യതകളും/ഇളവുകളും പരിഗണിക്കും.

അപേക്ഷകള്‍ ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം മാര്‍ച്ച് 10നു മുമ്പായി ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, നാലാംനില, വികാസ്ഭവന്‍, തിരുവനന്തപുരം -695033 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് തിരുവനന്തപുരം ഇലഞ്ചിയം ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളുകളിലേക്ക്/കുറ്റിച്ചല്‍ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപക തസ്തികയിലേയ്ക്കുളള അപേക്ഷ എന്ന് എഴുതിയിരിക്കണം.

Share: