ഹൃസ്വകാല പരിശീലനം

Share:

കൊല്ലം: കേന്ദ്ര തൊഴില്‍ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുനലൂര്‍ ഗവണ്‍മെന്റ് പോളി ടെക്‌നിക്ക് മുഖേന ആരംഭിച്ച കമ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോജക്ടില്‍ ഹൃസ്വകാല സൗജന്യ പരിശീലന പരിപാടി ആരംഭിച്ചു.

ടെയ്‌ലറിംഗ് ആന്റ് ക്ലോത്ത് ബാഗ് മേക്കിംഗ്(ഗവണ്‍മെന്റ് പോളി ടെക്‌നിക്ക് പുനലൂര്‍. ഫോണ്‍-9633467406, 9526635474, നേതാജി ഗ്രന്ഥശാല പള്ളിക്കല്‍. ഫോണ്‍-8547282894,9747124731), കൂണ്‍ വളര്‍ത്തല്‍ (ഗവണ്‍മെന്റ് പോളി ടെക്‌നിക്ക് പുനലൂര്‍), തേനീച്ച വളര്‍ത്തല്‍(കുരിയോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാം. ഫോണ്‍-9447218074), റിപ്പയറിംഗ് ആന്റ് മെയ്ന്റനന്‍സ് ഓഫ് സി.സി.ടി.വി.എച്ച്, കമ്പ്യൂട്ടര്‍ നെറ്റ് നെവര്‍ക്കിംഗ് (കലാകൈരളി ക്ലബ് വക്കം മുക്ക് അഞ്ചല്‍. ഫോണ്‍-9446785442, 9495626551) എന്നിവയില്‍ രണ്ടു മാസവും പ്ലംബിംഗ് ആന്റ് സാനിറ്ററി വര്‍ക്കില്‍(പീപ്പിള്‍സ് ലൈബ്രറി സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ് കലയനാട് പുനലൂര്‍. 949534722, 9539181355) മൂന്നു മാസവുമാണ് പരിശീലനം.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ റേഷന്‍ കാര്‍ഡിന്റെയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി അതത് കേന്ദ്രങ്ങളില്‍ എത്തണം.

Share: