തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

Share:

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ഓഫീസുകളിലെ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ആഗ്രഹിക്കുന്ന സര്‍ക്കാര്‍ സര്‍വ്വീസിലെ സമാന തസ്തികകളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒഴിവുള്ള തസ്തികകള്‍ : ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ (35700-75600, ജില്ലാ ഓഫീസ് എറണാകുളം-1, ജില്ലാ ഓഫീസ് കോട്ടയം -1), എല്‍.ഡി. ക്ലര്‍ക്ക് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ (19000-43600, ചീഫ് ഓഫീസ് തിരുവനന്തപുരം -1, ജില്ലാ ഓഫീസ് കോഴിക്കോട് – 1).

കെ.എസ്.ആര്‍ പാര്‍ട്ട് 1 റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മേന്റ്, ഡിക്ലറേഷന്‍, വകുപ്പ് മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി എന്നിവ സഹിതമുള്ള അപേക്ഷ ,

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ചെറുന്നിയൂര്‍ ടവേഴ്‌സ്, ഒന്നാം നില, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തില്‍ 2018 ജനുവരി 15 ന് മുമ്പായി ലഭിക്കണം. ഫോണ്‍ 0471 – 2572758.

Share: