ഷീ സ്‌കില്‍സ് പദ്ധതിയുമായി അസാപ്
സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട മേഖലകളില്‍ വൈദഗ്ദ്ധ്യം നേടാന്‍ അവസരവുമായി അസാപ്പിന്റെ ഷീ-സ്‌കില്‍സ് പദ്ധതി. പത്താംക്ലാസ് പൂര്‍ത്തിയാക്കിയ 9000 ത്തിലധികം സ്ത്രീകളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷീ-സ്‌കില്‍സ് പദ്ധതി നടപ്പിലാക്കുന്നത്.
ജിഎസ് ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്നീഷ്യന്‍, ക്രാഫ്റ്റ്‌ബേക്കര്‍, ജനറല്‍ഡ്യൂട്ടിഅസിസ്റ്റന്റ്, ഫാഷന്‍ ഡിസൈനര്‍, ഹാന്‍ഡ് എംബ്രോയ്ഡര്‍, ജ്വല്ലറി റീറ്റെയ്ല്‍ സെയില്‍സ് അസ്സോസിയേറ്റ് തുടങ്ങിയ കോഴ്‌സുകളിലാണ് പരിശീലനം.
കോഴ്സിനോടൊപ്പം ‘സോഫ്റ്റ്‌സ്‌കില്‍സ്’ പരിശീലനം, ആശയവിനിമയം, നേതൃത്വനിലവാരം, സംഘാടകത്വം എന്നിവ മെച്ചപ്പെടുത്തും. കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷം തൊഴിലിട പരിശീലനം നല്‍കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയായവര്‍ക്ക് ദേശീയ നിലവാരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ( http://asapkerala.gov.in/flashnews/she-skills-2019-application-link/ ) എന്ന വെബസൈറ്റോ അസാപ് സ്‌കില്‍ ഡെവലപ്ന്റ് സെന്ററുകളെയോ അക്ഷയകേന്ദ്രങ്ങളെയോ സന്ദര്‍ശിക്കാം.
അവസാനതീയതി ഓഗസ്റ്റ്31.
ഫോണ്‍-9495999675,9495999699.