സീനിയർ മാനേജർ: 250 ഒഴിവുകൾ

എംഎസ്എംഇ വെർട്ടിക്കൽ വിഭാഗത്തിൽ 250 ഒഴിവുകളിലേക്ക് ബാങ്ക് ഓഫ് ബറോഡ അപേക്ഷ ക്ഷണിച്ചു. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
സീനിയർ മാനേജർ എംഎസ്എംഇ റിലേഷൻഷിപ് തസ്തികയിലാണ് അവസരം. എംഎംജിഎസ്-3 ഗ്രേഡ് തസ്തികയാണ്.
60 ശതമാനം മാർക്കോടെ ബിരുദമുള്ളവർക്കും മാർക്കറ്റിംഗ് ആൻഡ് ഫിനാൻസിൽ പോസ്റ്റ് ഗ്രാജ്വേറ്റ് അല്ലെങ്കിൽ എംബിഎ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
യഥാക്രമം 8, 6 വർഷം യോഗ്യതാനന്തര പരിചയമുള്ളവരാകണം അപേക്ഷകർ.
ഓണ്‍ലൈൻ അപേക്ഷ ഡിസംബർ 26 വരെ.
വിശദവിവരങ്ങൾ www.bankofbaroda.in എന്ന വെബ്സൈറ്റിൽ.