സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ: കരാർ നിയമനം
തിരുഃ ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എംസിഎ അല്ലെങ്കിൽ ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ് /ഐടി/ ഇലക്ട്രോണിക്സ് ബിരുദം ഫുൾ ടൈം റഗുലർ കോഴ്സായി പാസ്സായവർക്ക് അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ ദേശീയ, അന്തർ ദേശീയ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
പ്രായം : അപേക്ഷകർ 02/01/1982-നോ ശേഷമോ ജനിച്ചവരായിരിക്കണം.
പ്രതിമാസവേതനം: 60,000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2.
ആറ് ഒഴിവുകളുണ്ട്.www.hckrecruitment.nic.in
വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെൻറ് പോർട്ടലിലും (www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.hckerala.gov.in) ലഭ്യമാണ്. വിജ്ഞാപനത്തോടൊപ്പമുള്ള നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ നൽകേണ്ടത്.