സീനിയര്‍ റസിഡൻറ് കരാര്‍ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ സീനിയര്‍ റസിഡൻറ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴില്‍ ആറ് മാസം കാലയളവിലേക്കാണ് നിയമനം.
താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 7-ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുപ്രണ്ടിന്റെ കാര്യാലയത്തില്‍ പകല്‍ 11:30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11:00 വരെ മാത്രമായിരിക്കും.