സ്വയം തൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പിലാക്കി വരുന്ന ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴിൽ വായ്പ പദ്ധതിയായ കെസ്റു പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
21 നും 50 നും ഇടയിൽ പ്രായമുള്ള ഒരു ലക്ഷം രൂപയിൽ കവിയാത്ത വാർഷിക വരുമാനമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷ സമർപ്പിക്കാം.
അനുവദിക്കുന്ന വായ്പയുടെ 20 ശതമാനം ഫ്രന്റ് എൻഡ് സബ്സിഡിയായി ലഭിക്കും.
വിശദ വിവരങ്ങൾക്ക് 0484-2422458, 974499 8342 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.